Posts

Showing posts from November, 2020

SARS-CoV-2 കൊറോണ വൈറസ് ജീനോം ആർ‌എൻ‌എ ഘടനയുടെ വിശദപഠനം

Image
വാർ‌സോയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലർ ആൻഡ് സെൽ ബയോളജി, ഗ്രോനിൻഗെൻ സർവകലാശാല, ലൈഡൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ SARS-CoV-2 കൊറോണ വൈറസ് ജീനോമിന്റെ ആർ‌എൻ‌എ ഘടനയെക്കുറിച്ച് വിശദമായി പഠിച്ചു. ന്യൂക്ലിക് ആസിഡ് റിസർച്ച് ജേണലിൽ ‘ബ്രേക്ക്‌ത്രൂ പേപ്പർ’ ആയി നവംബർ 10 ന് ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഇലാരിയ മൻ‌ഫ്രെഡോണിയ, ചന്ദ്രൻ നിതിൻ, അൽ‌മുദെന പോൻസ്-സാൽ‌വറ്റിയേര, പ്രീത ഘോഷ്, തോമാസ് കെ. വിറെസ്കി, ടൈക്കോ മരിനസ്, നതാച്ച എസ്. ഒഗാൻഡോ, എറിക് ജെ. സ്നൈഡർ, മാർട്ടിൻ ജെ. വാൻ ഹെമെർട്ട്, യാനുഷ് എം ബുയിനിറ്റ്സ്കി, ഡാനി ഇൻ‌കാർ‌നാറ്റോ എന്നിവര്‍ അടങ്ങിയ സഘമാണ് ഈ പടനം നടത്തിയത്.  ബാക്ടീരിയയും വൈറസും മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ മനുഷ്യരാശിയുടെ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 18 വർഷത്തിനിടയിൽ സാര്‍സ്, മേര്‍സ് എന്നിവയുൾപ്പെടെയുള്ള കൊറോണ വൈറസുകൾ മൂലമുണ്ടായ കടുത്ത ശ്വാസകോശ സംബന്ധമായ രോങ്ങള്‍ മൂലം ലോകമെമ്പാടും നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഒരു ദശലക്ഷത്തിലധികം ജീവൻ കോവിഡ് 19 മഹാമാരി അപഹരിച്ചു. ഇത് കൊറോണ വൈറസ് അണുബാധയെ ചെറുക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങളുടെ അടിയന്തിര...